KeralaLatest NewsNews

പൗരത്വ നിയമം വിവരശേഖരണത്തിന് വേണ്ടി മാത്രം, പ്രതിഷേധം അരുതെന്നും തുഷാർ വെള്ളാപ്പള്ളി

പത്തനംതിട്ട: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന സമരത്തിന് പിന്തുണയുമായി ശ്രീനാരായണ സമൂഹം തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്ന് തുഷാർ പറഞ്ഞു. രാജ്യത്ത് താമസിക്കുന്നവരുടെ കൃത്യമായ വിവരം ശേഖരിക്കുന്നതിനാണ് നിയമം. അതിന് എതിരെ തെരുവിൽ ഇറങ്ങേണ്ട ആവശ്യമില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അയിരൂര്‍ ശ്രീനാരായണ കണ്‍വെന്‍ഷന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വം അറിഞ്ഞിരിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദേഹം പറഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. ലോകത്തെമെങ്ങും ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപങ്ങള്‍ നടക്കുകയാണെന്നും ഗുരുദര്‍ശന പ്രചാരണത്തിലൂടെ ഇതിനു ശാശ്വത പരിഹാരം കാണാന്‍ കഴിയും. ജാതി ഇന്നും ഒരു യാഥാര്‍ഥ്യമാണ്. ജാതി ഇല്ലെന്ന് ശ്രീനാരായണ ഗുരു എവിടെയും പറഞ്ഞിട്ടില്ല. ജാതിഭേദം കൂടാതെ ജീവിക്കണം എന്നാണ് പറഞ്ഞതെന്നും തുഷാര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button