ഓട്ടോറിക്ഷ ഡ്രൈവറെ സുഹൃത്ത് കുത്തിക്കൊന്നു. ഓട്ടോറിക്ഷ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. ഷക്കീര്‍ ഖുറേശി എന്ന ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഹൈദരാബാദിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറേഷിയും സുഹൃത്ത് അബ്ദുള്‍ ഖാജയും സ്വന്തമായി ഓട്ടോയുളളവരും അത് വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഖാജ കത്തിയെടുത്തു കുത്തി. കഴുത്തിന് കുത്തേറ്റ ഖുറേശി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Post Your Comments