USALatest News

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഹിലരി ക്ലിന്‍റണ്‍

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍. 2020ല്‍ നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ഹിലരി അതിവിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു. കാനഡയിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന ഫ്രാങ്ക് മക്കെന്നയാണ് ഈ ചോദ്യം ഉന്നയിച്ചത്.

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ ഭരണകൂടം ശക്തമായ നിലപാടെടുക്കാത്തത് ട്രംപ് അടക്കമുള്ളമുള്ള ഭരണകര്‍ത്താക്കള്‍ക്ക് മറ്റ് പല ലക്ഷ്യങ്ങളും ഉള്ളതിനാലാണെന്ന് ഹിലരി ആരോപിച്ചു. വാണിജ്യ താത്പര്യങ്ങളാണ് ട്രംപിനെയും കൂട്ടരെയും ഉറച്ച നിലപാടെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സൗദിയുമായുള്ള ആയുധ ഉടമ്പടിയാണ് ഇതിന്‍റെ മുഖ്യകാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം ഇതേ ചോദ്യം ഹിലരിക്കു മുന്നിലെത്തിയപ്പോള്‍ പ്രസിഡന്‍റ് ആയിരിക്കാന്‍ തനിക്കിഷ്ടമാണെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ മത്സരിക്കുന്നതിനെക്കുറിച്ച് ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ഹിലരി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button