തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ എന്‍. വിജയകുമാര്‍, ഒ.കെ. വാസു, പി.പി. വിമല എന്നീ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു . കെ. രാഘവന് വിരമിച്ച ഒഴിവിലേക്ക് പട്ടികജാതി വിഭാഗം അംഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഡ്വ. എന്‍. വിജയകുമാര്‍ ( സി.പി.എം ) മലബാര്‍ ദേവസ്വംബോര്‍ഡിലെ രണ്ട് ഒഴിവുകളിലേക്ക് ഒ.കെ. വാസുവിനെയും (സി.പി.എം), പി.പി. വിമലയെയും (സി.പി.ഐ) എന്നീ നിലയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
രഹസ്യ ബാലറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന് നായര്‍ ആയിരുന്നു വരണാധികാരി.
Post Your Comments