മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പരിശീലകൻ രമേശ് പവാർ രംഗത്ത്. മിതാലിയുമായി അകല്‍ച്ചുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു മിതാലിയെന്നും പൊവാര്‍ മറുപടി നല്‍കി. ഒട്ടും താത്പര്യമില്ലാതെയാണ് മിതാലി പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. മിതാലിയുമായുള്ള എന്റെ പെരുമാറ്റത്തില്‍ വേര്‍തിരിവുണ്ടായിരുന്നു. അതേസമയം ടീമില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും പൊവാര്‍ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും ജി.എം സബാ കരീമും വിളിച്ച യോഗത്തിൽ വ്യക്തമാക്കി.
ലോകകപ്പിന്റെ സെമി ഫൈനലിലിനുള്ള ടീമില്‍ നിന്ന് മുതിര്‍ന്ന താരവും മുന്‍ നായികയുമായ മിതാലി രാജിനെ പുറത്താക്കിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയ്ക്കെഴുതിയ കത്തില്‍ പൊവാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ മിതാലി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊവാര്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Post Your Comments