KeralaLatest News

പമ്പയില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെട്ട് അയ്യപ്പഭക്തര്‍; കൊച്ചുകുട്ടികളുമായെത്തുന്നവരുടെ ദുരിതങ്ങള്‍ ഇതിലും വലുത്

പത്തനംതിട്ട: പമ്പയില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ലാതെ കഷ്ടപ്പെട്ട് അയ്യപ്പഭക്തര്‍. പ്രളയത്തില്‍ പമ്പയിലെ കെട്ടിടങ്ങള്‍ നിലം പൊത്തിയപ്പോള്‍ അയ്യപ്പഭക്തര്‍ക്ക് നഷ്ടമായത് ഒന്ന് വിശ്രമിക്കാനുള്ള ഇരിപ്പിടമാണ്. കൊച്ചുകുട്ടികളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. പമ്പ ഗണപതി കോവിലിനടുത്താണ് ഇരിക്കാന്‍ കുറച്ചെങ്കിലും സ്ഥലമുള്ളത്.

വിരി വെയ്ക്കാനും വിശ്രമിക്കാനുമെല്ലാം സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ദേവസ്വം ബോര്‍ഡ്. വിരി വെയ്ക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം. ഇതുപോലുമില്ലാതെ വെയിലത്ത് നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്നവരാണ് പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button