KeralaLatest News

സനൽകുമാർ വധക്കേസ് : പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നും,ആമാശയത്തിൽ മദ്യമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പോലീസുകാർ മദ്യം കുടിപ്പിച്ചിരുന്നെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ ആന്തരികാവയവ റിപ്പോര്‍ട്ട് ലഭിക്കണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

നവംബര്‍ ആറിനാണ് നെയ്യാറ്റിന്‍കരയിൽ സനല്‍ കുമാറിനെ ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ശേഷം ഒളിവിൽ പോയ ഹരികുമാറിന പിന്നീട് സ്വവസതിയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button