KeralaLatest NewsIndiaSaudi Arabia

മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഘാന സ്വദേശിയും മരിച്ചു

ഇയാൾ സ്വ​യം മു​റി​വേ​ല്‍​പ്പി​ച്ച​താണെന്നാണ്​ ക​രു​തു​ന്നത്.

​ദമ്മാം: ജോ​ലി​ക്കി​ട​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന്​ കൊ​ല്ലം ഇ​ത്തി​ക്ക​ര സ്വ​ദേ​ശി സ​ന​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ഘാ​ന സ്വ​ദേ​ശി​യും മ​രി​ച്ചു. ഇയാൾ സ്വ​യം മു​റി​വേ​ല്‍​പ്പി​ച്ച​താണെന്നാണ്​ ക​രു​തു​ന്നത്. ചോ​ര​വാ​ര്‍​ന്ന്​ ഗു​രു​ത​ര നി​ല​യി​ല്‍ സെ​യി​ല്‍ വാ​നി​ല്‍ കാ​ണ​പ്പെ​ട്ട ഇ​യാ​ളെ സം​ഭ​വ സ്ഥ​ല​ത്ത്​ എ​ത്തി​യ പൊ​ലീ​സാ​ണ്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​വി​ടെ​യെ​ത്തുമ്പോ​ള്‍ ത​ന്നെ ഇ​യാ​ള്‍ അ​തീവ​ഗു​രു​ത​രാവസ്ഥയി​ലാ​യി​രു​ന്നു എ​ന്നാ​ണ്​ ദൃക് ​സാ​ക്ഷി​ക​ളു​ടെ വി​വ​ര​ണം. സം​ഭ​വ​മു​ണ്ടാ​യ ബു​ധ​നാ​ഴ്​​ച രാ​ത്രി​യോ​ടെ തന്നെ ഇ​യാ​ളും മ​രി​ച്ചു.

അ​ന്ന്​ ഉ​ച്ച​ക്കാ​യി​രു​ന്നു ക​ത്തി​ക്കു​ത്തേ​റ്റ്​ സ​ന​ല്‍ മ​രി​ച്ച​ത്. പാ​ല്‍ വി​ത​ര​ണ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​യി​രു​ന്നു ഇ​രു​വ​രും. കൊ​ല്ലം, മൈ​ല​ക്കാ​ട്, ഇ​ത്തി​ക്ക​ര സീ​താ മ​ന്ദി​ര​ത്തി​ല്‍ പ​രേ​ത​നാ​യ സദാനന്ദന്റെയും സീ​ത​മ്മ​യു​ടെ​യും മ​ക​ന്‍ സ​ന​ല്‍ (35) 10 വ​ര്‍​ഷ​മാ​യി ഇ​തേ ക​മ്പ​നി​യി​ലെ സെ​യി​ല്‍​സ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സെ​യി​ല്‍​സ്​ വാ​നി​ല്‍ സ​ഹാ​യി​യാ​യി പോ​യ​താ​ണ്​ ഘാ​ന സ്വ​ദേ​ശി. ഇ​യാ​ള്‍ ഒ​രു​വ​ര്‍​ഷം മു​മ്പാ​ണ്​ ഇ​തേ​ ക​മ്പനി​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ​ത്.

സാധനം എടുത്തു വെക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സനലിന് സഹായിയുടെ കുത്തേൽക്കാനും മരണത്തിലേക്ക് കലാശിക്കാനും കാരണമെന്നാണ് സൂചന. വ​യ​റി​ന്​ കു​ത്തേ​റ്റ സ​ന​ല്‍ വാ​നി​ലി​രു​ന്ന്​ ത​ന്നെ മ​രി​ച്ചു. സ​ന​ല്‍ മ​രി​ച്ചെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ ഘാ​ന സ്വ​ദേ​ശി സ്വ​യം കു​ത്തി മു​റി​വേ​ല്‍​പ്പിക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ നി​ഗ​മ​നം. ഇ​വ​രു​ടെ പക്കൽ ക​ത്തി എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ച്‌​ ആ​ര്‍​ക്കു​മ​റി​യി​ല്ല.

നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്ന ക​മ്പ​നി കൂ​ടി​യാ​ണി​ത്. ഇവരെല്ലാം ഇപ്പോഴും ഞെട്ടലിലാണ്. അ​ച്ഛ​ന്‍ നേ​ര​ത്തേ മ​രി​ച്ചി​രു​ന്ന​തി​നാ​ല്‍ സ​ന​ലാ​യി​രു​ന്നു അ​മ്മ​യും സ​ഹോ​ദ​രി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തിന്റെ ആ​ശ്ര​യം. സ​ന​ല്‍ അ​വി​വാ​ഹി​ത​നാ​ണ്. ഒ​ന്ന​ര വ​ര്‍​ഷം മുമ്പ്​ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക്​ പോ​യെ​ങ്കി​ലും വിവാഹം നടന്നില്ല. ര​ണ്ടു​ മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞ്​ എ​ക്​​സി​റ്റി​ല്‍ നാ​ട്ടി​ല്‍ പോ​കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്​. നാ​ട്ടി​ലെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ന​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button