KeralaLatest News

സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ എ.കെ.ജി സെന്ററില്‍ കയറി ശരണം വിളിക്കും : എം ടി രമേശ്

പിണറായിയുടെ വാക്കു കേട്ട് അയ്യപ്പ ഭക്തരെ വേട്ടയാടിയ ഒരു പോലീസുകാരനെയും വെറുതെ വിടില്ല, നിയമപരമായി നേരിടും.

പാലക്കാട്: ശബരിമല സന്നിധാനത്ത് ശരണം വിളിക്ക് ഇനിയും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ എ.കെ.ജി സെന്ററില്‍ കയറി ശരണം വിളിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മണ്ഡലകാലത്ത് ബിജെപിക്കാരെയോ ആര്‍ എസ് എസ് കാരേയോ ശബരിമലയില്‍ കയറ്റില്ലെന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ വ്യക്തമാക്കണം. പിണറായിയുടെ വാക്കു കേട്ട് അയ്യപ്പ ഭക്തരെ വേട്ടയാടിയ ഒരു പോലീസുകാരനെയും വെറുതെ വിടില്ല, നിയമപരമായി നേരിടും.

പിണറായി വിജയനെതിരെയുള്ള കുറ്റപത്രമാണ് കോടതിയുടെ വിമര്‍ശനമെന്നും എം.ടി രമേശ് പറഞ്ഞു. ഒന്നര ദിവസക്കാലം അകാരണമായി ബിജെപി നേതാവിനെ ജയിലിലിട്ട സര്‍ക്കാറിനെ കൊണ്ട് നിയമപരമായി മറുപടി പറയിക്കുമെന്നും എം.ടി രമേശ് പറഞ്ഞു. പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ടി രമേശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button