തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നേടിയ ബിരുദമാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളും സഹിതം ഇന്റര്‍വ്യൂവിനെത്തണം. പ്രതിമാസം 7500 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. നിയമനം ഒരു വര്‍ഷത്തേക്കാണ്. വിശദവിവരങ്ങള്‍ക്ക്: www.cdckerala.org. ഫോണ്‍: 0471-2553540.
Post Your Comments