മുംബൈ•സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്സിനെ കൈയ്യോഴിയാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്ക്കാന് സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഇത്തിഹാദ്, എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ഡെല്‍റ്റ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം എന്നിവയുമായാണ് ചര്‍ച്ച നടത്തിയത്. നിലവില്‍ അബുദാബി ആസ്ഥാനമായ ഇത്തിഹാദിന് ജെറ്റില്‍ പങ്കാളിത്തമുണ്ട്.
ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രമൊട്ടര്‍മാര്‍ക്ക് ജെറ്റില്‍ 51 ശതമാനം പങ്കാളിത്തമുണ്ട്. ഇത്തിഹാദിന് 24 ശതമാനവും. അതിനിടെ ഇത്തിഹാദുമായുള്ള ചര്‍ച്ചയ്ക്ക്, ഗോയല്‍ പ്രമുഖ വ്യവസായി ക്യാപ്റ്റന്‍ ഹമീദ് അലിയുടെ സഹായം തേടി. 2013ല്‍ അലിയുടെ ഇടപെടലിലാണ് ജെറ്റില്‍, ഇത്തിഹാദ് ഓഹരിപങ്കാളിയാകുന്നത്.
Post Your Comments