കോട്ടയം: ട്രാഫിക് പോലീസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ വ്യാജ എസ്‌ഐയെ പോലീസ് കുടുക്കി. വളരെ തന്ത്രപരമായാണ് പോലീസ് വകുപ്പിനു തന്നെ നാണക്കേട് വരുത്തി വച്ച യുവാവിനെ പോലീസ് പിടി കൂടിയത്. ആലപ്പുഴ, കലവൂര്‍, കുളമാക്കില്‍ കോളനി വീട്ടില്‍ എസ്. മനുവിനെ (24) ആണ് അറസ്റ്റിലായത്. ഒളിച്ചു കഴിയുകയായിരുന്ന മനുവിനെ വീട്ടുകാരെക്കൊണ്ട് ഫോണ്‍ വിളിപ്പിച്ച് നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
ട്രാഫിക് പൊലീസിലേക്ക് എന്ന പേരില്‍ കോട്ടയം നഗരത്തിനടുത്തുള്ള കടുവാക്കുളത്ത് വ്യാജ റിക്രൂട്‌മെന്റ് നടത്തിയ കേസിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. ഒരു സംഘമായി എത്തിയായിരുന്നു മനുവിന്റേയും കൂട്ടരുടേയും തട്ടിപ്പ്. പോലീസ് വേഷത്തിലാണ് ഇവര്‍
റിക്രൂട്‌മെന്റിനെത്തിയത്.
തട്ടിപ്പു സംഘത്തിലെ എസ്‌ഐയുടെ വേഷമാണ് മനു കൈകാര്യം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ യുവാവ് മുങ്ങുകയായിരുന്നു. നാഗര്‍കോവില്‍, കോയമ്പത്തൂര്‍, പഴനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിച്ചുകഴിയുകയായിരുന്ന മനു ഇന്നലെ ആലപ്പുഴയിലെത്തിയ മനു മണ്ണഞ്ചേരി ഭാഗത്തു നിന്നാണ് പിടിയിലായത്. ഈ കേസില്‍ കൊല്ലാട്, വട്ടക്കുന്നേല്‍ ഷൈമോന്‍ (48), സംഘാംഗങ്ങളായ സനിതമോള്‍ (29), ബിജോയി (32) എന്നിവര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതികളായ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments