KollamNattuvarthaLatest NewsKeralaNews

ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! : കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്

ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ് ലഭിച്ചത്

കൊല്ലം: ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ് ലഭിച്ചത്.

കഴിഞ്ഞ മെയ് മാസം ഹെൽമെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചെന്നു കാട്ടിയാണ് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ പേരിലാണ് നോട്ടീസ് വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഈ നമ്പറിലുള്ള വാഹനം ഓടിച്ചപ്പോൾ ഹെൽമെറ്റ്‌ വച്ചില്ലെന്ന് കാട്ടി 500 രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.

Read Also : കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസ്

സ്വന്തമായി ഇരുചക്രവാഹനമോ ബൈക്ക് ഓടിക്കാനോ സജീവിന് അറിയില്ല. എന്നാൽ, കടയ്ക്കൽ കിളിമാനൂർ റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ നിയമലംഘനം കണ്ടെത്തി എന്നാണ് നോട്ടീസിൽ പറയുന്നത്.

അതേസമയം, അബദ്ധം തിരിച്ചറിഞ്ഞ ട്രാഫിക് പൊലീസ് വിശദീകരണവുമായെത്തി. ടൈപ്പിംഗിൽ തെറ്റു പറ്റിയതാകാമെന്നും കാറിൽ സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് സജീവിന് നോട്ടീസ് അയച്ചതെന്നുമാണ് ഇപ്പോൾ ട്രാഫിക് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button