ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് ജനവിധി തേടും. ലോക്സഭാ ഇലക്ഷന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ആ്ര് വിജയിക്കുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാന എതിരാളികളെങ്കിലും
ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും കളത്തിലുണ്ട്. ഇവിടെ നാലാമതും ഭരണ തുടര്‍ച്ച് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമായിരുന്ന ബിജെപിയുടേത്. മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് വോട്ടെടുപ്പ്. മധ്യപ്രദേശിനൊപ്പം മിസോറമും ഇന്ന് ജനവിധി തേടും. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഭാര്യാസഹോദരന്‍ സഞ്ജയ് സിങ് മസാനി തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയാണ് കോണ്ഗ്രസിസിന്റ ജനപ്രിയതാരം. ഗുണ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ എംപിയാണ് അദ്ദേഹം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ.
അതേസമയം തുടര്‍ച്ചയായ മൂന്നാംവട്ട ഭരണ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് മിസോറമില്‍ തേടുന്നത്. എന്നാല്‍ ഇത്തവണ മുന്‍ മുഖ്യമന്ത്രി സോറാംതാംഗയുടെ നേതൃത്വത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ടില്‍നിന്ന് വലിയ വെല്ലുവിളിയാണ് പാര്‍ട്ടിക്കുള്ളത്.
Post Your Comments