തിരുവനന്തപുരം: ജെഡിഎസ് ദേശീയനേതൃത്വത്തിന്റെ നിര്‍ദേശാനുസരണം മാത്യു ടി.തോമസ് രാജിവച്ചതിന് പിന്നാലെ ഇന്ന് വൈകീട്ട് 5 മണിക്ക് നടക്കാനിരിക്കുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുക്കും.
ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ.കൃഷ്ണന്‍കുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണന്‍കുട്ടിക്കും കിട്ടുക. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല ചര്‍ച്ചയിലാണ് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനമായത്. ദേശീയ നേതൃത്വത്തിന്റെ തീരുമാനം പാര്‍ട്ടി കത്ത് മുഖാന്തരം മുഖ്യമന്ത്രിയെ ഏല്‍പിക്കുകയും ചെയ്തിരുന്നു. ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.
https://youtu.be/LxrC2BKhRTA
Post Your Comments