പത്തനംതിട്ട•മതവികാരം വ്രണപ്പെടുത്തിയ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹാന ഫാത്തിമയെ പത്തനംതിട്ടയില്‍ എത്തിച്ചു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്നായിരുന്നു അറസ്റ്റിലായ ശേഷമുള്ള രഹാനയുടെ ആദ്യ പ്രതികരണം. പത്തനംതിട്ട സി,ഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു അവരുടെ ചോദ്യം.
രഹാനയെ കൂകി വിളിച്ചായിരുന്നു ജനക്കൂട്ടം സ്വീകരിച്ചത്. എന്നാല്‍ കൂകാന്‍ പോലും അറിയാത്ത ചിലര്‍ തനിക്കെതിരെ കുരയ്ക്കുകയാണെന്ന് രഹാന ഫാത്തിമപറഞ്ഞു. കൂകി വിളിക്കുന്നവരുടെ സംസ്കാരമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും രഹ്ന പറഞ്ഞു.
ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ അവരുടെ മതവികാരവും ബ്രഹ്മചര്യവും നശിക്കുമെന്ന് സമ്മതിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേസില്‍ മുന്‍കൂര്‍ജാമ്യം തേടി രഹാന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രഹാന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തി രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി. നേതാവ് ബി. രാധാകൃഷ്ണമേനോനാണ് രഹാന ഫാത്തിമക്കെതിരെ പരാതി നല്‍കിയത്.
Post Your Comments