UAELatest News

മീ ടൂ വെളിപ്പെടുത്തലിനെക്കുറിച്ച് നടി പ്രിയാമണിക്ക് പറയാനുള്ളത്

ദുബായ്: ‘മീ ടൂ’ വെളിപ്പെടുത്തലുകൾ പ്രശസ്‌തിക്ക് വേണ്ടിയുള്ളതല്ലെന്ന് വ്യക്തമാക്കി നടി പ്രിയാമണി. ” അവർക്ക് ചിലത് തുറന്നുപറയാനുണ്ട്. അതിപ്പോൾ തുറന്നുപറയുന്നുവെന്ന് മാത്രം. അനുഭവങ്ങളാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതെന്നും അത്തരം വ്യക്തികൾക്കൊപ്പമാണ് താനെന്നും താരം വ്യക്തമാക്കി. എല്ലായിടത്തും ‘മീ ടൂ’വിന് കാരണമാകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ ചിലത് മാത്രമാണ് പുറത്തുവരുന്നത്. എങ്കിലും അതൊരു വലിയ മുന്നേറ്റമാണ്. ഇനിയും അത്തരം തുറന്നുപറച്ചിലുകൾ ഉണ്ടാകണം. വെറും പ്രശസ്‌തിക്കായി ഒരു പെൺകുട്ടിയും ഇത്തരം തുറന്നുപറച്ചിലുകൾ നടത്താറില്ല. ചില ദുരനുഭവങ്ങളെപ്പറ്റി മലയാളത്തിലെ ചില നടിമാർ പറയുന്നത് കേട്ടപ്പോൾ ദുഃഖം തോന്നി. ഇതൊക്കെ തുറന്നുപറയാൻ അസാമാന്യമായ ഉൾക്കരുത്ത് വേണം. അതിനെയാണ് ആദരവോടെ കാണുന്നത്. വനിതാ കൂട്ടായ്‌മ ആവശ്യപ്പെട്ടാൽ, ആവശ്യമെന്ന് തോന്നിയാൽ അവർക്കൊപ്പം നിൽക്കാൻ തയ്യാറാണെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button