NattuvarthaMollywoodLatest NewsKeralaCinemaBollywoodNewsEntertainmentKollywoodMovie Gossips

‘ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’: പ്രിയാമണി

'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം'

മുംബൈ: ആമസോൺ പ്രൈം സീരീസ് ഫാമിലി മാന്‍ 2 പുറത്തിറങ്ങിയതോടെ പ്രേക്ഷകർക്കിടയിൽ വീണ്ടും ചർച്ചയാകുകയാണ് നടി പ്രിയാമണി. മനോജ് ബാജ്‌പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്. ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് താരം.

പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ.

‘എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എങ്ങിനെയാണോ അതിനേക്കാള്‍. ”നിങ്ങള്‍ തടിച്ചിരിക്കുന്നു” എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ”തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം” എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഇവര്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും’

shortlink

Related Articles

Post Your Comments

Related Articles


Back to top button