CinemaMollywoodNewsBollywoodEntertainmentKollywoodMovie Gossips

‘ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണ്’: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് പ്രിയാമണി

മുംബൈ: നോമ്പ് എടുക്കാറുണ്ടെങ്കിലും ഇതുവരെ മതം മാറിയിട്ടില്ലെന്ന് വ്യക്തമാക്കി നടി പ്രിയാമണി. നോമ്പിന്റെ ആശയം ഇഷ്ടപ്പെട്ടതു കൊണ്ടാണ് താന്‍ നോമ്പ് എടുത്തതെന്നും പ്രിയാമണി പറയുന്നന്നു. വിവാഹവുമായി ബന്ധപ്പെട്ട ‘ലൗജിഹാദ്’ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് പ്രിയാമണി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ;

‘അപൂര്‍വമായി ഞാന്‍ നോമ്പ് എടുത്തിട്ടുണ്ട്. പൊതുവെ എനിക്ക് അതില്‍ വിശ്വാസമില്ലെങ്കിലും അല്‍പം മുമ്പ് ഒരു ദിവസം പൂര്‍ണമായി ഞാന്‍ നോമ്പു നോറ്റു. ആശുറാ ദിനത്തിലായിരുന്നു അത്. ഭര്‍ത്താവും കുടുംബവും അന്ന് നോമ്പെടുക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോഴും ഹിന്ദു തന്നെയാണെന്നും മതം മാറിയിട്ടില്ലെന്നും ഇതോടൊപ്പം അറിയിക്കുന്നു. പക്ഷെ, നോമ്പിന്റെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു.

മൗലാനാ ഹുസൈന്‍ രക്തസാക്ഷിയായ ദിവസമായിരുന്നു അത്. അതുകൊണ്ട് തങ്ങള്‍ നോമ്പെടുക്കുകയാണെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ ഞാനും എടുത്തോട്ടേ എന്നു ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അന്നു വൈകീട്ട് 4.30ന് ഗ്രീന്‍ ടീയും പഴങ്ങളും കഴിച്ചാണ് ഞാന്‍ നോമ്പ് തുറന്നത്. പിന്നീട് മഗ്രിബിന് ശേഷം ഏഴു മണിയോടെയാണ് ഇഡ്ഡലിയോ, അങ്ങനെ എന്തോ ഭക്ഷണം കഴിക്കുന്നത്. നോമ്പെടുക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. നോമ്പ് എടുക്കുന്ന ലോകത്തെങ്ങുമുള്ള മുസ്ലിംങ്ങളോട് എനിക്ക് ആദരവുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button