കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയാമണി. അഭിനയ ജീവിതത്തിൽ രണ്ട് പതിറ്റാണ്ടോളമാവുമ്പോൾ നടി ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് കന്നഡ, തെലുങ്ക് ,തമിഴ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം തിളങ്ങി നിൽക്കുകയാണ്. അഭിനയത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്ന പ്രിയാമണി ഇപ്പോൾ, മനോജ് ബാജ്പേയ്ക്കൊപ്പം ഫാമിലി മാൻ എന്ന വെബ് സീരിസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സംഭവമായി മാറാൻ പോവുന്നതാണ് ഒടി ടി.ഓരോരുത്തരുടെ സമയവും കംഫോർട്ടും അനുസരിച്ച് നമുക്ക് സിനിമകളും സീരീസുകളും കാണാൻ സാധിക്കും. ലോക്ക്ഡൗൺ സമയത്ത് അത് കൂടുതൽ സഹായകമായി എന്ന് തന്നെ പറയാം, ഞാൻ തിരക്കഥയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് . എക്സൈറ്റിങ്ങായി ചില വെബ് സീരീസുകളും സിനിമകളും പുതിയതായി പ്രഖ്യാപ്പിക്കാനുണ്ട്. അതെല്ലാം വഴിയേ ഓഫിഷ്യലായി അറിയിക്കാം.അസുരൻ തെലുങ്ക് റീമേക്ക് നാരപ്പയും റാണയുടെ കൂടെയുള്ള വിരാട്ട പാർവയുമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ പ്രിയാമണി പറയുന്നു.
അസുരന്റെ തെലുങ്ക് റീമേക്കിൽ മഞ്ജു ചേച്ചി ചെയ്ത കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അസുരൻ ഞാൻ കണ്ടിരുന്നു.നാരപ്പ എന്നാണ് തെലുങ്ക് റീമേക്കിങ്ങിന്റെ ടൈറ്റിൽ. തമിഴിൽ നിന്ന് തെലുങ്കിലേക്ക് എത്തമ്പോൾ സിനിമയ്ക്കും അതിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസമുണ്ട്. ഞാൻ എന്റെ സ്റ്റൈലിലാണ് പച്ചമ്മളായി മാറിയത്
മലയാളം ഞാൻ ചെയ്യില്ല എന്നൊന്നും പറയുന്നില്ല. പതിനെട്ടാം പടിയിലെ അതിഥി വേഷമാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ ചെയ്തത്. നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. എന്നെ എക്സൈറ്റ് ചെയ്യുന്ന കഥാപാത്രം വന്നാൽ തീർച്ചയായും മലയാളത്തിൽ സിനിമ ചെയ്യും. താരം പറയുന്നു.
Post Your Comments