ചെന്നൈ : തെന്നിന്ത്യയുടെ പ്രിയതാരങ്ങളിൽ ഒരാളാണ് പ്രിയാമണി.ബിസിനസുകാരനായ മുസ്തഫയാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷവും സിനിമകളില്‍ സജീവമായ പ്രിയാമണി സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം പോസ്റ്റ് ചെയ്ത ആള്‍ക്ക് നൽകിയ മറുപടി ഏറ്റെടുത്ത സോഷ്യൽ മീഡിയ. നഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്നായിരുന്നു സൈലിങ് മാന്‍ എന്ന വ്യാജ ഐഡിയില്‍ നിന്നുള്ള സന്ദേശം.
‘ആദ്യം നിങ്ങളുടെ വീട്ടില്‍ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം.’-എന്നായിരുന്നു ഇതിന് താരത്തിന്റെ മറുപടി. പ്രിയാമണിയെ പിന്തുണച്ച് താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ രംഗത്തുവന്നു
Post Your Comments