Latest NewsKerala

അത് വ്യാജ അരവണ, ഞങ്ങളുടേതല്ല- പന്തളം കൊട്ടാരം

പന്തളം•പന്തളം കൊട്ടാരത്തിന്റെതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന അരവണ തങ്ങളുടെതല്ലെന്ന് പന്തളം കൊട്ടാരം.

 

പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പം, അരവണ നിര്‍മ്മിച്ച്‌ വില്‍പന നടത്തുന്നുണ്ടെന്നും, അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം യുവതി പ്രവേശന കേസുകള്‍ക്ക് ഉപയോഗിക്കുമെന്നും കാണിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരം നിര്‍വാഹക സംഘം അപ്പം, അരവണ എന്നിവ നിര്‍മ്മിക്കുകയോ വില്‍പന നടത്തുകയോ ചെയ്യുന്നില്ലെന്ന് എല്ലാ അയ്യപ്പഭക്തരെയും അറിയിക്കുന്നതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസ്താവനയില്‍ അറിയിച്ചു.

 

കൊട്ടാരം നിര്‍വാഹക സംഘത്തിന്റെ പേരില്‍ ഇപ്രകാരം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പന്തളം കൊട്ടാരം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button