Latest NewsKerala

കീഴാറ്റൂര്‍ വിഷയത്തില്‍ ബിജെപി മാപ്പ് പറയണം: പി ജയരാജന്‍

ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ ഭയപ്പെടുത്തി

കണ്ണൂര്‍: കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂര്‍ വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി ജെ പി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിന്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈപ്പാസിനു വേണ്ടി കീഴാറ്റൂരിലെ വയലുകള്‍ മുഴുവനും നികത്താന്‍ പോവുകയാണെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ ഭയപ്പെടുത്തി. കീഴാറ്റൂരില്‍ സി പി എമ്മിനെ ഒതുക്കാമെന്ന ധാരണയില്‍ വിരുദ്ധശക്തികള്‍ ഒത്തുചേരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയുടെ ബൈപാസ് കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കീഴാറ്റൂരില്‍ ബി ജെ പിയുടെ ദേശീയനിര്‍വാഹക സമിതിയംഗം നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചെന്ന നാടകം എല്ലാവരും കണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു. ഇരട്ടത്താപ്പാണ് ബി ജെ പി കാണിച്ചത്. എന്നാല്‍ തെറ്റുതിരുത്തി തിരിച്ചുവന്നാല്‍ കീഴാറ്റൂര്‍ സമരക്കാരെ സി പി എം സ്വീകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

https://youtu.be/-7aoc43hvvU

shortlink

Related Articles

Post Your Comments

Related Articles


Back to top button