KeralaLatest NewsIndia

തൊഴിൽ പീഡനവും മാനസിക പീഡനവും : നഴ്സ് ആത്മഹത്യക്ക് ശ്രമിച്ച് വെന്റിലേറ്ററിൽ

പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിനെതിരെ ആരോപണം

തിരുവല്ല: പ്രശസ്ത സ്വകാര്യ മെഡിക്കൽ കോളേജിലെ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. ഡെറ്റി ജോസഫ് എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തി മരണത്തിനും ജീവിതത്തിനുമിടയിൽ വെന്റിലേറ്ററിൽ ഉള്ളത്. തൊഴിലിടത്തെ മാനസിക പീഡനവും തൊഴിൽ പീഡനവും മൂലമാണ് തന്റെ ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭർത്താവ് മനോജ് ജോസഫ് പറഞ്ഞു.

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ ഡെറ്റി ആസിഡ് കലർന്ന രാസവസ്തു കുടിക്കുകയായിരുന്നു. ദിവസവും ആശുപത്രിയിലെ മാനസിക പീഡനത്തിൽ മനം നൊന്തു തന്നോട് പരാതി പറയാറുണ്ടായിരുന്നു എന്നാണ് മനോജ് പറയുന്നത്. ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും തന്റെ പേരിൽ പരാതി മുകളിലേക്ക് അയക്കുന്നതായും ഡെറ്റി വെളിപ്പെടുത്തിയിരുന്നു.

ഇതുകൂടാതെ ഇവരെ തൊഴിലിടത്തിൽ പീഡിപ്പിച്ചവരുടെ പേരും മറ്റും ശബ്ദരേഖയായി ഭർത്താവ് മനോജിന്റെ കൈവശമുണ്ടെന്നും, നിയമ നടപടികൾ സ്വീകരിക്കാനാണ് തന്റെ തീരുമാനം എന്നും മനോജ് ജോസഫ് ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയോട് പറഞ്ഞു. കൂടാതെ സഹപ്രവർത്തകരിലൊരാൾക്ക് ഭർത്താവിന്റെ അനുമതിയോടെ 10 ,000 രൂപ കടം നൽകിയിരുന്നതായും മാസങ്ങൾക്കു ശേഷം ഇത് തിരികെ വാങ്ങിയതിന്റെ വൈരാഗ്യം ഇവർക്ക് ഡെറ്റിയോട് ഉണ്ടായിരുന്നതായും മനോജ് പറയുന്നു. ഇവർക്ക് മൂന്നു വയസുള്ള ഒരു കുട്ടിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button