Latest NewsKeralaNews

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയു, വെന്റിലേറ്റർ വാടക: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.

Read Also: ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം: കാനഡയിലെ ഇന്ത്യൻ മിഷനുകൾക്ക് പുറത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി

വെന്റിലേറ്ററിന് അഞ്ഞൂറു രൂപയും ഐസിയുവിന് ആയിരം രൂപയുമാണ് ഈടാക്കുന്നത്. മഞ്ഞ കാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം. മഞ്ഞ കാർഡില്ലാത്ത ആയിരങ്ങളാണ് ആശുപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലാണ് നടപടി.

Read Also: ലോക്‌സഭാ തെരഞ്ഞെടുപ്പ്: അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകളിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button