തിരുവനന്തപുരം: നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യമൊരുക്കുന്ന ‘എന്റെ കൂട്’ പദ്ധതിയുടെ ഭാഗമാകുന്നത് നിരവധിപേർ. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ പ്രവർത്തിക്കുന്ന ‘എന്റെ കൂട്’ പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം എട്ടിന് ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് മുതല്‍ ഇന്നു വരെ ഹൗസ് ഫുള്ളായി മുന്നേറുകയാണ് എന്റെ കൂട്.
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കിയത്. കൂട് തുറന്ന അന്ന് മുതല്‍ എല്ലാ ദിവസവും മുപ്പതില്‍ കുറയാതെ സ്ത്രീകളും കുട്ടികളും താമസത്തിനായി എത്തുന്നുണ്ട്. പിഎസ്‌സി പരീക്ഷകള്‍,ഇന്റര്‍വ്യു എന്നിവയ്ക്കായി നഗരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍, പോലീസുകാരുടെ നേതൃത്വത്തില്‍ എത്തുവര്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് എന്റെ കൂട്.
വനിതകള്‍ക്കും കൂടെയുള്ള 12 വയസിനു താഴെ പ്രായം ഉള്ളവര്‍ക്കുമാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരേ സമയം 50 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. വൈകിട്ട് 5 മുതല്‍ 7 മണി വരെയാണ് താമസിക്കാൻ അനുവദിക്കുന്ന സമയം. ശിതീകരിച്ച മുറിയില്‍ ടെലിവിഷന്‍ സൗകര്യവും ഒരു നേരത്തെ ഭക്ഷണവും ഒരുക്കിയിരിട്ടുണ്ട്. ഇതോടൊപ്പം ശുചിമുറികളും അടുക്കളയും ഒരുക്കിയിട്ടുണ്ട്.
Post Your Comments