ThiruvananthapuramNattuvarthaLatest NewsKeralaNews

കിഴക്കേക്കോട്ടയിൽ കടകളിൽ വൻ തീപിടിത്തം: നാലോളം കടകളിലേക്ക് തീപടർന്നു, തീ പടർന്നത് ചായക്കടയിൽ നിന്നെന്ന് സൂചന

ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തുണ്ട്. എന്നാൽ സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്.

ഇവിടം ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ്. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകൾ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. അരമണിക്കൂർ മുൻപാണ് തീപിടിത്തം ഉണ്ടായത്. പുക വലിയ തോതിൽ ഉയർന്നിട്ടുണ്ട്.

Read Also : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം, കാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ടു, അധിക്ഷേപവും : ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

ചായക്കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഞ്ചോളം കടകളിൽ തീപടർന്നിട്ടുണ്ട്. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞത്. നോർത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകട സാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button