കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘ ഗിയാത്’ എന്ന പേര് നൽകിയിരിക്കുന്ന ഈ വാഹനത്തിലുള്ളത്. ഗിയാതിന്റെ മുകളിലും മറ്റ് ഭാഗങ്ങളിലുമായി നല്‍കിയിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആളുകളെയും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും സ്‌കാന്‍ ചെയ്ത ശേഷം ഈ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് നൽകും.
ആളുകളുടെ കണ്ണുകള്‍ പോലും സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള ക്യാമറയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതുവഴി അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും പിടികൂടാന്‍ സാധിക്കും.കണ്‍ട്രോള്‍ റൂം മുഖേന ആളുകളുടെയും വാഹനങ്ങളുടെയും വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.
Post Your Comments