കോഴിക്കോട്: ജൂലൈ 9ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന് ബോംബേറ് കേസില്‍ നാല് പേര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായിരിക്കുന്നത്. ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് എന്‍.പി രൂപേഷ്, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷിജിന്‍ എന്നിവരാണ് അറസ്റ്റിലായത്. കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പേരെ വിട്ടയച്ചു. അതേസമയം രണ്ട് പേര്‍ കസ്റ്റഡിയിലാണ്.
സംഭവം നടക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഓഫീസിലുണ്ടായിരുന്നു. കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന്‍ സ്മാരകമന്ദിരത്തിനു നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്.അറസ്റ്റിലായ രണ്ട് പേരെ പി. മോഹനന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. പ്രതികള്‍ എന്ന് സംശയിക്കുന്ന നജീഷ് എന്നയാള്‍ ഗള്‍ഫിലേക്ക് കടന്നിട്ടുണ്ട്. മറ്റൊരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ട്. ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫന്‍ പറഞ്ഞു. പിടിയിലായവരെ വൈകുന്നേരത്തോടെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നാകെ ഹാജരാക്കും.
Post Your Comments