തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ധാരണ. അതേസമയം എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ പ്രക്ഷോഭം രൂക്ഷമായപ്പോള്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വന്നിരുന്നു. കൂടാതെ നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനം എടുത്തിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചരങ്ങള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നു. അതിനിടയിലാണ് ജോര്‍ജിന്റെ ഈ തീരുമാനം.
Post Your Comments