
ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാനാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജി വെക്കുന്നതാണ് നല്ലതെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ദിവസം അജ്ഞാതനായ യുവാവ് സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന് കേജ്‌രിവാളിന് നേരെ മുളകുപൊടി വിതറാൻ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനാകുന്നില്ലെങ്കില്‍ തന്നോട് മോദിക്ക് വിരോധമുണ്ടെന്നാകും ജനം കരുതുക. തന്നെ ആരൊക്കെയോ ലക്ഷ്യം വെച്ചിട്ടുണ്ട്. കേജ്രിവാള്‍ എന്ന വ്യക്തിക്കു നേരെയായിരുന്നില്ല ആക്രമണമെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും കേജ്‌രിവാൾ പറയുകയുണ്ടായി. കോണ്‍ഗ്രസ് കഴിഞ്ഞ എഴുപതിലേറെ വര്‍ഷം രാജ്യത്തെ കൊള്ളയടിച്ചു. ബിജെപി കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നൂറിലേറത്തവണ കൊള്ളയടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments