
ഡല്‍ഹി: മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ എസ്ബിഐ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. അല്ലെങ്കില്‍ ഇവര്‍ക്ക് ഇനി മുതല്‍ നേടി ബാങ്കിങ് ഉപയോഗപ്പെടുത്തന് കഴിയില്ല. ഡിസംബര്‍ ഒന്ന് മുതല്‍ ആകും നെറ്റ് ബാങ്കിങ് സംവിധാനം ലഭ്യമല്ലാതാകുക.
നിലവില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് നെറ്റ് ബാങ്കിങില്‍ മാത്രമേ തടസം നേരിടുകയുള്ളു. എന്നാല്‍ അക്കൗണ്ട് വഴിയുളള ഇടപാടുകളും എടിഎം കാര്ഡുമെക്കെ തടസ്സമില്ലാതെ ഇവര്‍ക്ക് ഉപയോഗിക്കാനാകും.
Post Your Comments