Latest NewsIndia

മധ്യപ്രദേശിലും മിസോറാമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

നാലാംതവണയും വിജയം ആവര്‍ത്തിക്കാനാണ് ബിജെപിയുടെ ശ്രമം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അതേസമയം മിസോറാമിലും ഇന്നാണ് കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മധ്യപ്രദേശില്‍ നടത്തുന്ന റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പങ്കെടുക്കും.
ബുധനാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ്.

നാലാംതവണയും വിജയം ആവര്‍ത്തിക്കാനാണ് ബിജെപിയുടെ ശ്രമം. അതുകൊണ്ടു തന്നെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രചാരണം. എന്നാല്‍ കാറ്റ് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രചാരണത്തിലും മുന്നില്‍ കോണ്‍ഗ്രസാണ്. 230 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ആകെ ഭരണമുള്ള സംസ്ഥാനമാണ് മിസോറാം. അതുകൊണ്ടുതന്നെ ഇത് നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. അതിനുള്ള കഠിന പ്രയത്‌നവും പാര്‍ട്ടി മിസോറാമില്‍ നടത്തുന്നുണ്ട്.

https://www.youtube.com/watch?v=cwTOU-1a0d8

shortlink

Related Articles

Post Your Comments

Related Articles


Back to top button