ബംഗളൂരു: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ളനിയമസഭാ തെരഞ്ഞെടുപ്പിനുശേഷമേ മന്ത്രിസഭ വികസനമുണ്ടാകൂ എന്ന് തുറന്നുപറഞ്ഞ് ദള്‍-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം വീണ്ടും വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനു ലഭിച്ച ആറ് മന്ത്രിസ്ഥാനങ്ങളും നികത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചശേഷമേ മന്ത്രിസഭാ വികസനം നടത്തുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിലാണ് രാഹുല്‍.
Post Your Comments