ന്യൂഡല്‍ഹി: റേഡിയോ പ്രക്ഷേപണ പരമ്പരയായ മന്‍ കി ബാത്തിന്റെ 50-ാം എപ്പിസോഡില്‍ രാഷ്ട്രത്തോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വരും പോകും. എന്നാല്‍ രാജ്യം ശാശ്വതമായിരിക്കുമെന്നും, നമ്മുടെ സംസ്‌കാരം അനശ്വരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍ കി ബാത്ത് ആംരഭിച്ചപ്പോള്‍ തന്നെ ഇതില്‍ രാഷ്ട്രീയം ഉണ്ടാകരുതെന്നും ഇത് സര്‍ക്കാരിനെയോ തന്നെയോ വാഴ്ത്തിപ്പാടാന്‍ ഉപയോഗിക്കരുതെന്നുമായിരുന്നു തീരുമാനം. ഇതിനുള്ള ശക്തി തനിക്കുനല്‍കിയത് ജനങ്ങളായിരുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
മന്‍ കി ബാത്ത് പറയുന്നത് സര്‍ക്കാരിനെക്കുറിച്ചല്ല. 130 കോടി ജനങ്ങളെക്കുറിച്ചാണ്. മന്‍ കീ ബാതിലെ ശബ്ദം മാത്രമേ തന്റേതായുള്ളൂ അതിലെ വികാരങ്ങളും ഭാവങ്ങളും ഇന്ത്യയിലെ ജനങ്ങളുടേതാണ്. മന്‍ കി ബാത്ത് ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച മാധ്യമങ്ങള്‍ക്കും മോദി നന്ദി പറഞ്ഞു. ഇന്ത്യ പാക് അതിര്‍ത്തി വഴി കടന്നുപോകുന്ന ദേരാ ബാബാ നാനാക്ക്-കര്‍താര്‍പൂര്‍ സാഹിബ് റോഡ് ഇടനാഴിയെപ്പറ്റിയും പ്രധാനമന്ത്രി പരാമർശിക്കുകയുണ്ടായി. കര്‍താര്‍പൂര്‍ ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ചതിലൂടെ സുപ്രധാനമായ ഒരു ചുവടുവയ്പാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പാകിസ്ഥാനിലെ കര്‍താര്‍പൂരിലേക്ക് പോകാനും ഗുരു നാനാക്കിന്റെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാൻ കഴിയുമെന്നും മോദി പറഞ്ഞു.
Post Your Comments