ന്യൂഡല്‍ഹി: അയോധ്യവിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ നീതിനിര്വഹിക്കാന് ശ്രമിക്കുന്ന ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. അയോധ്യക്കേസില്‍ വിചാരണ നടക്കുമ്പോഴാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേസിൽ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ. അയോധ്യപോലുള്ള വൈകാരിക വിഷയത്തില്‍ നീതിനടപ്പാക്കാന്‍ ശ്രമിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരെ ചില കോണ്‍ഗ്രസ് അഭിഭാഷകര്‍ ഇംപീച്ച്മെന്റുകാട്ടി ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments