ജാകർത്ത: 188 യാത്രക്കാരുമായി ഇൻഡോനേഷ്യയിലെ കടലിൽ തകർന്നു വീണ വിമാനത്തിന്റെ പൈലറ്റ് ആയ ഭവ്യേ സുനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യൻ അധികൃതർ ആണ് സനേജയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. ഡൽഹി സ്വദേശി ആണ് ആണ് സനേജ.
കഴിഞ്ഞ ഒക്ടോബർ 29 നാണു വിമാനം കടലിൽ തകർന്നു വീണത്. 2011 ൽ ആണ് അദ്ദേഹം പൈലറ്റ് ആയി ജോലിക്ക് കയറിയത്. ബോയിംഗ് വിമാനങ്ങള്‍ പറത്തുന്നതിലും ഇയാള്‍ പരിശീലനം നേടിയിരുന്നു. യാത്ര വിമാനമായിരുന്ന ലയൺ എയർ ആണ് അപകടത്തിൽപെട്ടത്.
Post Your Comments