ശബരിമല: ശബരിമല വിഷയത്തില്‍ പ്രതികരിച്ച മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പരിഹസിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്നലെ ശബരിമല ദര്‍ശനത്തിനെത്തിയ ജേക്കബ് തോമസ് താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്നും, സേനയില്‍ മിനിമം അച്ചടക്കം പോലും പാലിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥന് ഒരുതരത്തിലുള്ള മറുപടിയും അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ‘കാത്തിരിക്കാം തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് മുന്നോട്ടുവന്ന യുവതികള്‍ക്ക് വിടുന്നതായിരിക്കും നല്ലതെന്ന് ജോക്കബ് തോമസ് പറഞ്ഞു. കൂടാതെ അഞ്ച് പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നെന്നും, നടപ്പിലാക്കാത്ത ഒരുപാട് കോടതി വിധികള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments