ആന്റ്വിഗ്വ: വനിത ട്വന്റി 20 ലോകകപ്പ് നാലാം കിരീടത്തൽ മുത്തമിട്ട് ഓസ്ട്രേലിയ
ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് കീഴ്പ്പെടുത്തിയാണ് നാലാം കിരീടം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 15.1 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. 33 റണ്‍സുമായി ആഷ്ലെ ഗാര്‍ഡ്നര്‍ മെഗ് ലാന്നിംഗിനൊപ്പം(28) ജയം ഉറപ്പിക്കുകയായിരുന്നു. അലൈസ ഹീലി(22), ബെത്ത് മൂണി(14) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ആഷ്ലിയെ മാന്‍ ഓഫ് ദ മാച്ചായും,അലിസ ഹീലിയെ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു.
ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിന് ഓസീസിന്റെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ 105 റണ്‍സ് നേടാനെ കഴിഞ്ഞൊള്ളൂ. ആഷ്ലി ഗാര്‍ഡ്നർ മൂന്ന് വിക്കറ്റും, ജോര്‍ജിയയും മേഘന് ഷൂട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Post Your Comments