ശബരിമല: ഹരിവരാസനം തൊഴാന്‍ സന്നിധാനത്തെത്തിയ കമ്മീഷണര്‍ യതീഷ് ചന്ദ്രയെ അയ്യപ്പഭക്തര്‍ സന്തോഷത്തോടെ സ്വീകരിച്ചു . രാത്രി നട അടയ്ക്കുന്നതിനു മുന്‍പായി സന്നിധാനത്തെത്താന്‍ പുറപ്പെട്ട യതീഷ് ചന്ദ്രയെ കാണാനും സെല്‍ഫിയെടുക്കാനും അയ്യപ്പന്മാര് തമ്മില്‍ മത്സരമായിരുന്നു. സന്നിധാനത്തെത്തിയപ്പോള്‍ മലയാളികള്‍ മാത്രമല്ല മറ്റിടങ്ങളില്‍ നിന്നെത്തിയവരും യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തു.
അതേസമയം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര 30ന് നിലയ്ക്കലിലെ ചുമതല ഒഴിയുകയാണ്. ഡിസംബര്‍ ഒന്നിനുമുതല് നിലയ്ക്കലില്‍ പുതിയ ചുമതല തൃശൂര്‍ റൂറല്‍ എസ്പി പുഷ്ക്കരനാണ്. 15 ദിവസം നല്കിയ ചുമതലയില്‍ തിളങ്ങിയ ശേഷം അദ്ദേഹം തൃശൂരിലേക്ക് മടങ്ങുകയാണ്. 15 ദിവസമാണ് ഓരോ ഉദ്യോഗസ്ഥനും നിലവില്‍ ശബരിമലയില്‍ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങില്ലന്നും ഇനിയും ആവശ്യമെന്ന് കണ്ടാല്‍ വീണ്ടും യതീഷ് ചന്ദ്ര ഉള്‍പ്പെടെയുള്ളവരെ തിരികെ വിളിക്കുമെന്നുമാണ് ആഭ്യന്തര വകുപ്പിലെ ഉന്നതരുടെ നിലപാട്.
Post Your Comments