Latest NewsTechnology

ഇന്‍സ്റ്റാഗ്രാമിലെ പുതിയ മാറ്റങ്ങളിങ്ങനെ

ഇന്‍സ്റ്റാഗ്രാമില്‍ മാറ്റങ്ങള്‍ വരുന്നു. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജിലാണ് മാറ്റങ്ങള്‍ വരുന്നത്. പ്രൊഫൈല്‍ ചിത്രം, ഫോളോ, മെസേജ് ബട്ടനുകള്‍, സ്റ്റോറീസ്, എന്നിവ പുതിയ രീതിയിലായിരിക്കും ഇനി മുതല്‍. ഒരേ സമയം ഉപയോക്താക്കള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മാറ്റങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം കൊണ്ടുവരാന്‍ പദ്ധതിയിടുന്നത്.

യൂസര്‍ നെയിം, മുകളിലേക്ക് കൊണ്ടുവരികയും കൂടുതല്‍ വലിപ്പമുള്ള അക്ഷരങ്ങളായി അത് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പ്രൊഫൈല്‍ പേജില്‍ ഇപ്പോള്‍ കാണിച്ചിട്ടുള്ള പോസ്റ്റുകളുടെ എണ്ണം പുതിയ പേജില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫോളോവര്‍, ഫോളോയിങ് കണക്കുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. പേരും ഡിസ്‌ക്രിപ്ഷനും മുകളില്‍ ഇടത് ഭാഗത്തായി നല്‍കുമ്ബോള്‍ പ്രൊഫൈല്‍ ചിത്രം മുകളില്‍ വലത് ഭാഗത്തേക്ക് മാറ്റി.

മെസേജ്, ഫോളോ, ഇമെയില്‍, കോള്‍, എന്നീ ബട്ടനുകളും വ്യവസായ സ്ഥാപനങ്ങള്‍ക്കായി ഡയറക്ഷന്‍, സ്റ്റാര്‍ട്ട് ഓര്‍ഡര്‍ ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രിഡ്, പോസ്റ്റ്, ഐജിടിവി, ടാഗ്ഡ്, ഷോപ്പ് ബട്ടനുകളും പ്രൊഫൈല്‍ പേജില്‍ കൊണ്ടുവന്നിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്നാണ് ഇന്‍സ്റ്റാഗ്രാമിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button