![](/wp-content/uploads/2018/11/sabarimala-28.jpg)
ശബരിമല: അച്ഛനും മകനും വായ് മൂടിക്കെട്ടി ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്ത്. ശബരിമലയില്‍ നാമജപം നടത്തുന്ന ഭക്തരെ കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചെട്ടിക്കുളങ്ങര കണ്ണമംഗലം വാഴപ്പുഴശേരില്‍ സഞ്ജീവ് ഗോപാലകൃഷ്ണനും മകന്‍ ആദി ശങ്കറും വായ് മൂടിക്കെട്ടി ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്തെത്തിയത്.
അറിയാതെ പോലും അയ്യപ്പശരണം ഉരുവിടാതിരിക്കാനണ് വായ് മൂടി കെട്ടിയത് എന്ന് സഞ്ജീവ് പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആണ് സഞ്ജീവ്. കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആദിശങ്കര്‍ ഇത് ആറാം തവണയാണ് മല ചവിട്ടുന്നത്.
Post Your Comments