ആലപ്പുഴ• കോടിക്കണക്കിന് അയ്യപ്പ ഭക്തന്മാർ പരിപാവനമായി കരുതുന്ന ശരണമന്ത്രത്തെ തെറിജപ മായി വ്യാഖ്യാനിച്ച ധനമന്ത്രി തോമസ് ഐസക് ആലപ്പുഴയ്ക്ക് അപമാനമാണെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ
ശരണം വിളിക്കുന്നത് ആഭാസ സമരമാണെന്ന ഐസക്കിന്റെ കണ്ടെത്തൽ വിശ്വാസി സമൂഹത്തെ അവഹേളിക്കുവാനും സമൂഹത്തിൽ മതവികാരം ഇളക്കിവിടുവാനും കരുതിക്കൂട്ടി ഉള്ളതാണ്. നാമജപത്തിന് നേതൃത്വം നൽകുന്നത് ആപൽക്കരമാണെന്ന് പറയുന്ന ഐസക്കിന് പള്ളികളിലും മോസ്‌ക്കുകളിലും നടക്കുന്ന കൂട്ട പ്രാർത്ഥനകൾ ആപൽക്കരമാണെന്ന് പറയുവാനുള്ള ചങ്കൂറ്റമുണ്ടോ?. സുപ്രീം കോടതി വിധിയുടെ പേരിൽ ഭക്തരുടെ മേൽ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ഹൈക്കോടതി നിർദ്ദേശിച്ചതൊന്നും കേൾക്കാത്തവരാണ് ഇപ്പോൾ ഭരണഘടനയെക്കുറിച്ച് പറയുന്നത്. ഏത് സുപ്രീംകോടതി വിധിയാണ് ഇതുവരെ ഇടതുസർക്കാർ നടപ്പിലാക്കിയിട്ടുള്ളത് എന്ന് പറയുവാനുള്ള ആർജ്ജവം കൂടി തോമസ് ഐസക് കാണിക്കണം.
ബിഷപ്പ് പിഡനം നടത്തിയപ്പോഴും സ്വന്തം പാർട്ടിയിലെ വനിതാ നേതാവിന്റെ പീഡനത്തെക്കുറിച്ചും മറ്റു സംഘടിതമതവിഭാഗങ്ങളുടെ കാര്യത്തിലും വാ തുറക്കാത്ത ഐസക് ശബരിമലയ്‌ക്കെതിരെ വാ തുറക്കുന്നതിൽ ഗൂഡ ലക്ഷ്യമുണ്ട്.
സംഘടിതരല്ലാത്ത മതവിഭാഗത്തെ തുപ്പൽ കോളാമ്പിയായി കാണുന്ന ഇടതുസർക്കാരിന്റെ പൊതു നയമാണ് ഐസക്കിന്റെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഇതിനെതിരെ പോലീസ് സ്വമേധയാ നിയമനടപടി സ്വീകരിക്കേണ്ടതാണ് അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ, ട്രഷറർ വാസുദേവക്കുറുപ്പ് എന്നിവരും സന്നിഹിതരായിരുന്നു.
Post Your Comments