Latest NewsKerala

ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം; നിരോധനാജ്ഞ പിന്‍വലിക്കാത്തതില്‍ ക്ഷുഭിതനായി ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാത്തതില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ഇത്രയുമായിട്ടും തെറ്റ് തിരുത്താന്‍ തയറാകാത്തത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അടക്കം അഞ്ച് പേര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി പ്രസ്താവനം തെറ്റായി വ്യാഖ്യാനിച്ചതിനാണ് കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനാകുമാരി, എ.വി.വര്‍ഷ എന്നിവരാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, നടന്‍ കൊല്ലം തുളസി തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം സംഘിടിപ്പിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ പി.എസ്.ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ ഇത് സംബന്ധിച്ച ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി അടക്കമാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തിലെ ഹര്‍ജികള്‍ ജനുവരി 22ന് മുമ്ബ് പരിഗണിക്കില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അഭിഭാഷകനായ ശ്രീധരന്‍പിള്ള കോടതിക്കെതിരെ സമരം സംഘടിപ്പിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button