KeralaLatest News

കെ സുരേന്ദ്രന്‍റെ അറസ്റ്റിനെതിരെ പി എസ് ശ്രീധരന്‍പിള്ള

ഇടുക്കി: കെ സുരേന്ദ്രന്‍റെ അറസ്റ്റിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കള്ളകേസിൽ കുടുക്കി കെ സുരേന്ദ്രനെ ജയിലിൽ അടക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. സുരേന്ദ്രന്‍റെ മോചനത്തിനായി സമരം നടത്തുമെന്നും നിയമപരമായി നേരിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഇതിന്റെ ഭാഗമായി നവംബര്‍ 25 ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മാര്‍ച്ച് നടത്തും. കൂടാതെ നാളെ തൃശൂര്‍ കമ്മീഷണർ ഓഫീസിന് നേരെയും മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

മൂന്ന് ഓഫീസർമാർ പിണറായി കിങ്കരന്മാരായി അയ്യപ്പ വേട്ടക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. സർക്കാരിന്റെ സത്യവാഗ്മൂലത്തിൽ സത്യമില്ല. നടവരവ് കുറഞ്ഞതില്‍ മുഖ്യപ്രതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസുമാണെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button