Latest NewsInternational

അമ്പരപ്പിക്കുന്ന മോഷണം നടത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

യൂറ്റാ: വിമാനം മോഷ്ടിച്ച രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വെര്‍ണാല്‍ റീജിയണല്‍ എയര്‍പോര്‍ട്ടിനടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഹോളിവുഡ് സിനിമയെ വരെ തോല്‍പ്പിക്കുന്ന തരത്തിലായിരുന്നു പതിനാലും പതിനഞ്ചും വയസ്സായ രണ്ട് സ്‌കൂള്‍ കുട്ടികളുടെ മോഷണം. വീട്ടില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് ഇറങ്ങി കൂട്ടുകാര്‍ക്കൊപ്പം താമസിക്കുന്ന രണ്ട് കൗമാരകാരാണ് സ്വകാര്യ വ്യക്തിയുടെ വിമാനം അടിച്ചു മാറ്റി പറക്കല്‍ നടത്തിയത്.

ജെന്‍സണിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിമാനമാണ് ഇവര്‍ മോഷ്ടിച്ചത്. അതേസമയം വഴിയരികില്‍ കിടന്നൊരു ട്രാക്ടര്‍ ഓടിച്ചാണ് ഇവര്‍  സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനം നിര്‍ത്തിയിട്ടിരുന്ന താല്‍ക്കാലിക സ്റ്റേഷനിലെത്തിയത്. പിന്നീട് സിംഗിള്‍ എഞ്ചിന്‍ ലൈറ്റ് സ്പോര്‍ട്ട് വിമാനത്തില്‍ കയറുകയും അത് ഓടിക്കുകയുമായിരുന്നു. 24 കിലോമീറ്റര്‍ ഇവര്‍ വിമാനത്തില്‍ യാത്ര ചെയ്തു.

ഇവര്‍ പറത്തിയിരുന്ന വിമാനം വളരെ താഴ്ന്നുപറക്കുന്നതായി പലരും ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ കാര്യത്തിന്റെ നിജ സ്ഥിതി അന്വേഷിച്ചെത്തിയ പോലീസാണ് ഇവരെ പിടി കൂടിയത്. സംഭവം ഗൗരവമുള്ളതാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button