KozhikodeKeralaNattuvarthaLatest NewsNews

ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി : ദുരൂഹത

കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് - ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാൽ (18) ആണ് മരിച്ചത്

കോഴിക്കോട്: ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് – ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാൽ (18) ആണ് മരിച്ചത്. സായൂജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി.

Read Also : ഭഗവല്‍ സിംഗിന്റെ വീട്ടിലെ അലക്കുകല്ലിന് 6 അടി നീളം, കണ്ടാല്‍ കല്ലറ പോലെ : ദുരൂഹമായി അലക്ക് കല്ലും ചെമ്പകവും

വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്. വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളോ, ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. എന്നാല്‍, എന്താണ് മരണ കാരണമെന്ന് ഇതുവരെ കുടുംബത്തിന് വ്യക്തമായിട്ടില്ലെന്നും പിതാവിന്‍റെ സഹോദരൻ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മരണത്തിൽ കുടുംബത്തിന് സംശയമുണ്ടെന്നും, സുഹൃത്തുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും സായൂജിന്‍റെ കുടുംബം പരാതിയില്‍ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button