ഇസ്ലാമാബാദ്: മാര്‍ക്കെറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഔറക്‌സായി ജില്ലയിലെ കലായി പ്രദേശത്തെ മാര്‍ക്കറ്റിലെ പള്ളിയുടെ പുറത്തായിരുന്നു സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപവും സ്‌ഫോടനം ഉണ്ടായിരുന്നു. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് ഇവിടെ ആക്രമണം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ട് ആക്രമണങ്ങള്‍ക്കും ഭീകരബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ജിയോ ടിവിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
Post Your Comments