മനുഷ്യഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുള്ള റോബോട്ടുമായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരുള്ള റോബോട്ടിക് പരിശീലനകേന്ദ്രം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള റോബോട്ട് നിര്‍മാണം.
മനുഷ്യന്റെ 25 ഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിവുള്ളതാണ് പുതിയ റോബോട്ട്. ഭാരം കുറഞ്ഞ ഈ റോബോട്ട് ഒരു മേശപ്പുറത്ത് വയ്ക്കാന്‍ കഴിയുന്നത്ര വലിപ്പമുള്ളതും പത്ത് വയസുള്ള ഒരു കുട്ടിക്ക് പോലും കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമാണ്.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള റോബോട്ടിക് പരിശീലന കേന്ദ്രമായ റോബോചക്ര വികസിപ്പിച്ചെടുത്ത ഈ പുതിയ റോബോട്ടിന് പെട്ടെന്ന് തന്നെ നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ കഴിയുകയും അതിന് അനുസൃതമായി പ്രവര്‍ത്തിക്കാനും കഴിയും. പുഞ്ചിരിക്കുകയും കണ്ണുകള്‍ അടച്ചു തുറയ്ക്കുകയും തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇത് ചെയ്യുന്നുണ്ട്. നിലവില്‍ കുട്ടികള്‍ക്കായാണ് ഈ റോബോട്ട് വികസിപ്പിച്ചതെന്നും ഇതിന്റെ വിജയത്തിനുശേഷം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിധത്തില്‍ കൂടുതല്‍ സാങ്കേതിക വിദ്യയോടെ പുതിയ റോബോട്ട് വികസിപ്പിച്ചെടുക്കാനാണ് ആലോചനയെന്നും റോബോചക്രയുടെ സ്ഥാപകനും സിഇഒയുമായ അരുണ്‍ രാജീവ് പറഞ്ഞു.
Post Your Comments