Latest NewsIndia

ഗീത ഇന്ത്യയുടെ മകൾ, തിരികെ അയക്കില്ല : വിവാഹാലോചനകൾ നടക്കുന്നു : സുഷമാ സ്വരാജ്

ഗീത സംസാരിയ്ക്കാനും കേൾക്കാനുമുള്ള ശേഷിയില്ലാത്ത യുവതിയാണ്. 

ഇൻഡോർ: ഇന്ത്യയുടെ മകളാണ് ഗീതയെന്നാവർത്തിച്ചു വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. അവരെ തിരികെ പാക്കിസ്ഥാനിലേയ്ക്കയയ്ക്കില്ലെന്നും ഇന്ത്യ അവളുടെ വിവാഹം നടത്തി കൊടുക്കുമെന്നും സുഷമ പറഞ്ഞു. വളരെ ചെറുപ്പത്തിൽ അതിർത്തികടന്ന് പാക്കിസ്ഥാനിൽ അകപ്പെട്ടുപോയ ശേഷം മൂന്നുവർഷം മുൻപ് ഇന്ത്യയിലേക്ക് കേന്ദ്ര ഇടപെടൽ മൂലം തിരികെക്കൊണ്ടുവന്ന ഗീത സംസാരിയ്ക്കാനും കേൾക്കാനുമുള്ള ശേഷിയില്ലാത്ത യുവതിയാണ്.

Related image

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സഞ്ചരിയ്ക്കുന്ന സംഝോധ എക്സ്പ്രസ്സ് തീവണ്ടിയ്ക്കുള്ളിൽ നിന്ന് പാക്കിസ്ഥാൻ അതിർത്തിയിൽ വച്ച് പാക്കിസ്ഥാൻ പട്ടാളക്കാരാണ് ഏഴോ എട്ടോ വയസ്സു പ്രായമുള്ളപ്പോൾ ഗീതയെ കണ്ടെത്തിയത്. ഗീതയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താൻ സർക്കാർ കഠിന പരിശ്രമം ചെയ്യുന്നുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. ഏകദേശം എട്ടോളം ദമ്പതിമാർ തങ്ങളുടെ കാണാതായ മകളാണ് ഗീത എന്ന് അവകാശവാദമുന്നയിച്ചു വന്നിരുന്നു.

Image result for geeta india's daughter sushma

പക്ഷേ ഡിഎൻഎ പരീക്ഷണത്തിൽ ഇവരൊന്നും ഗീതയുടെ മാതാപിതാക്കളല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഗീതയെ പാകിസ്ഥാനിൽ നിന്നും തിരികെക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നത് ഫലപ്രദമായത് സുഷ്മാ സ്വരാജിന്റെ നേരിട്ടുള്ള ഇടപെടലിലാണ്. അന്ന് മുതൽ സ്വന്തം അമ്മയെപ്പോലെതന്നെ ശ്രീമതി സുഷ്മാ സ്വരാജ് ഗീതയ്ക്കൊപ്പമുണ്ട്. ഗീതക്ക് വിവാഹാലോചനകൾ നടത്തുന്നതും വിദേശ മന്ത്രാലയം നേരിട്ടാണ്. സുഷമാ സ്വരാജിന്റെ പേഴ്സണൽ സെക്രട്ടറി തന്നെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

അപേക്ഷ അയച്ചവരിൽ ആർമി ഓഫീസർമാർ, എഞ്ചിനീയർമാർ, കൃഷിക്കാർ എല്ലാം ഉൾപ്പെടുന്നു. ഇരുപത്തി അഞ്ചോളം ആലോചനകൾ ഇതുവരെ വന്നതായി വിവരമുണ്ട്. ബയോഡാറ്റകൾ ഗീതയ്ക്ക് അയച്ചുകൊടുക്കുകയും ഇഷ്ടപ്പെട്ട ആൾക്കാരെ കാണാൻ അവസരമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതുവരെ ആരെയും തെരഞ്ഞെടുത്തതായി വിവരമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button